അരുത് , അവളെ സ്പര്‍ശിക്കരുത്
അവളൊരു കണ്ണീര്‍ പുത്രി
അവളുടെ നീര്‍ച്ചാലുകള്‍ നിന്‍റെ
കൈകളെ അഗ്നിക്കിരയാക്കും....
അരുത്, അവനെ സ്പര്‍ശിക്കരുത്
അവനൊരു കുഷ്ഠരോഗി
അവന്‍റെ രോഗം നിന്‍റെ
കൈകളെ കവര്‍ന്നെടുക്കും...
അരുത്, അയാളെ സ്പര്‍ശിക്കരുത്
അയാളൊരു വയോവൃദ്ധന്‍
അയാളുടെ കൂന് നിന്‍റെ
കൈകളെ ഊന്നു വടിയാക്കും...
അരുത്,അവരെ സ്പര്‍ശിക്കരുത്
അവരാണീ സമൂഹം
അവരുടെ വാക്കുകള്‍ നിന്‍റെ
കൈകളെ വിലങ്ങണിയിക്കും...
നിനക്ക് സ്പര്‍ശിക്കാന്‍ ഒന്നുണ്ടവിടെ
സ്പര്‍ശനം എന്തെന്നറിയാന്‍
കഴിയാത്തൊരു വെണ്‍ശില ...
അവളൊരു കണ്ണീര്‍ പുത്രി
അവളുടെ നീര്‍ച്ചാലുകള്‍ നിന്‍റെ
കൈകളെ അഗ്നിക്കിരയാക്കും....
അരുത്, അവനെ സ്പര്‍ശിക്കരുത്
അവനൊരു കുഷ്ഠരോഗി
അവന്‍റെ രോഗം നിന്‍റെ
കൈകളെ കവര്‍ന്നെടുക്കും...
അരുത്, അയാളെ സ്പര്‍ശിക്കരുത്
അയാളൊരു വയോവൃദ്ധന്‍
അയാളുടെ കൂന് നിന്‍റെ
കൈകളെ ഊന്നു വടിയാക്കും...
അരുത്,അവരെ സ്പര്‍ശിക്കരുത്
അവരാണീ സമൂഹം
അവരുടെ വാക്കുകള്‍ നിന്‍റെ
കൈകളെ വിലങ്ങണിയിക്കും...
നിനക്ക് സ്പര്‍ശിക്കാന്‍ ഒന്നുണ്ടവിടെ
സ്പര്‍ശനം എന്തെന്നറിയാന്‍
കഴിയാത്തൊരു വെണ്‍ശില ...

No comments:
Post a Comment