ഈശ്വരനിഷ്ഠകള്‍ അറിയാത്ത കൊച്ചുമകനെ വിശ്വാസിയാക്കാന്‍ അമ്മൂമ്മ അവനെ അമ്പലത്തില്‍ കൊണ്ടു പോയി.
എന്നിട്ട് പറഞ്ഞു "മോനെ, നല്ല ശക്തിയുള്ള ദേവിയാ. നന്നായ് പ്രാര്‍ത്ഥിച്ചോ.എല്ലാം നടത്തി തരും."
അവന്‍ പ്രാര്‍ത്ഥിച്ചു.
പിന്നെ അവന് പൈസ കൊടുത്തിട്ട് അമ്മൂമ്മ കാണിക്കയിടാന്‍ പറഞ്ഞു.
ഭണ്ഡാരം എന്നെഴുതിയ പെട്ടി അവനില്‍ കൌതുകമുണര്‍ത്തി.
തിരിച്ച് നടന്നു പോവുന്ന വഴിയിലുള്ള പള്ളികളിലും അവന്‍ "ഭണ്ഡാരം" കണ്ടു.
'പ്രാര്‍ത്ഥനയും, കത്തിച്ച തിരിയും, ഭണ്ഡാരവും'.അവന്‍ പറഞ്ഞു "കൊള്ളാം, എനിക്കിഷ്ടപെട്ടു".
പിന്നീടൊരിക്കല്‍ അവന്‍ അച്ഛന്‍റെ കൂടെ സര്‍ക്കാര്‍ ഓഫീസില്‍ ചെന്നു.
അവിടെ നിന്ന പ്യൂണ്‍ പറഞ്ഞു "കാര്യം നടക്കണമെങ്കില്‍ അഞ്ചോ പത്തോ കൊടുക്കണം.എങ്കിലേ സാര്‍ ഫയല്‍ എടുക്കൂ."
ഇതെല്ലാം കേട്ട മകന്‍ ചോദിച്ചു
"ഭണ്ഡാരം, ഇവിടെയുമുണ്ടോ?!!"
No comments:
Post a Comment